-->

വയു കുടകൾ വരുന്നു (എയർ അംബ്രല്ലകൾ )

By





സുഖമായി നനയാതെ മഴയത് പോകാം 
മഴ കണ്ടു രസിക്കാം ..
തടസങ്ങൾ ഇല്ലാതെ നടക്കാം 
തട്ടുകയില്ല , കുഞ്ഞൻ കുട ഉടൻ പുറത്തിറങ്ങും ..
പഴയ ശീല കുടകൾ കേട്ട് കഥ യാകും 

എയർ കുടയുടെ  പടങ്ങൾ കാണാം
 

















പ്രത്യേക തരം ഫാൻ ഉപയോഗിച്ചാണ് വായുവിനെ പുറത്തേക്ക് തള്ളുന്നത്. ലിത്തിയം ബാറ്ററികളാണ് കുടയിൽ ഉപയോഗിച്ചിരിക്കുന്നത്. കുടയുടെ ചുറ്റുമുള്ള വായുവിനെ ഫാനിന്റെ താഴേക്ക് വലിച്ചെടുത്ത ശേഷം അവയെ കൂടിയ മർദ്ദത്തിൽ പുറത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്.  ഇതോടെ ഉപയോക്താവിന്റെ മുകളിൽ ഒരു അദൃശ്യ പാളി രൂപം കൊള്ളുകയും , താഴേക്ക് വീഴുന്ന മഴത്തുള്ളികൾ വായുവിൽ തട്ടി പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്യുന്നു. ഉപയോക്താവിനെ മഴയിൽ നിന്നും സംരക്ഷിക്കുമെങ്കിലും അടുത്തുകൂടി പോകുന്നവർക്ക് മേൽ വെള്ളത്തുള്ളികൾ തെറിച്ചു വീഴാൻ സാധ്യതയുണ്ട്.  എന്നാലും സാധാരണ ശീലക്കുടകൾ നനഞ്ഞ് കഴിഞ്ഞ് സൂക്ഷിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇനി ഉണ്ടാകില്ലെന്ന് സമാധാനിക്കാം.
കിക്സ്റ്റാർട്ടർ എന്ന പദ്ധതിയുടെ ഭാഗമായാണ് എയർ അംബ്രല്ലകൾ നിർമ്മിച്ചിരിക്കുന്നത്.  വളരെ ചെറിയ രൂപത്തിലുള്ള ഇവ വളരെ ഉപയോഗപ്രദമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മൂന്നു സൈസുകളിലായാകും കുട വിപണിയിലെത്തുക. 30സെ.മീറാണ് ഏറ്റവും ചെറിയ കുടയുടെ നീളം. ചെറിയ ബാഗുകളിൽ ഇരിക്കുന്ന കുടയ്ക്ക്  പതിനഞ്ച് മിനിറ്റ് വരെ ബാറ്ററി ചാർജ് നിൽക്കും. എൺപത് സെന്റീമീറ്റർ നീളമുള്ള കുടയ്ക്ക് 30 മിനിറ്റ് വരെ ചാർജ് നിൽക്കും. ഒരു ദണ്ഡ് പോലുള്ള കുടയുടെ താഴെയുള്ള ബട്ടണുകൾ അമർത്തി വായു മർദ്ദം കൂട്ടാനും കുറയ്ക്കാനും സാധിക്കും.
ബാറ്ററിയുടെ ചാർജ്  കൂടുതൽ സമയത്തേക്ക് ദീർഘിപ്പിക്കാനുള്ള ശ്രമത്തിലാണ് ചുവാൻ വാങ് . 2015 ഡിസംബറോടെ ഇത്തരം കുടകൾ വിപണിയിലെത്തിക്കാനാണ്  ശ്രമിക്കുന്നത്. എൺപത്തി എട്ട് മുതൽ  നൂറ്റിയെട്ട് ഡോളർ വരെയായിരിക്കും വില.







More Posts

gElectron. Powered by Blogger.