ഹായ് ,സാധാരണ ക്യാമറ ,ഡിസ്പ്ലേ എന്നിവ കണ്ടു ഇഷ്ട പെട്ട് വാങ്ങുകയാണ് ഇടത്തരക്കാർ ചെയ്യുന്നത് .. മൊബൈൽ വാങ്ങി ഉപയോഗിക്കുമ്പോളാണ് അബദധം പറ്റിയറ്റതു മനസിലാകു..
എന്റെ അടുത്ത് നിരവധി പേർ നല്ല ഒരു സ്മാർട്ട് ഫോണ്‍ സെലക്ട് ചെയ്യത് തരണമെന്ന് പറയാറുണ്ട് . എല്ലാവര്കുമായി
ഇവിടെ വളരെ ലളിതമായി എങ്ങനെ ഒരു സ്മാർട്ട് ഫോണ്‍ സെലക്ട് ചെയ്യാം എന്ന് വിവരിച്ചിരിക്കുന്നു .
1) മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം
മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ മൊബെെൽ ഒ എസിലാണ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത്. പ്രധാനമായും 3,4 മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ആണ് കൂടുതലായി ഉപയോഗികപെടുന്നത് (ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ,ആപ്പിളിന്റെ ഐഒഎസ് ,മൈക്രോസോഫ്റ്റ്-ന്റെ വിൻഡോസ് ,ബ്ളാക്ബെറി)എന്നിവയാണ് . (പഴയ നോകിയ ഫോണിന്റെ ഓ എസ് ആയിരുന്നു സിംബ്യൻ നോക്കിയ ഫോണിലെ പഴയ ആൾക്കാരെല്ലാം കൂടി ഒരു ഓ. എസ് ഉണ്ടാകിട്ടുണ്ട് ഇന്ത്യയിൽ എത്തുന്നെ ഉള്ളു പേര് ജോല്ല ). കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റ് ത്തിനും അതിന്റെതായ മാതൃകയിലുള്ള കീ അല്ലെങ്കിൽ മെനു രീതികളാണ് ഉള്ളത് ..
(ഒരു ഓ .എസ് ഉപയോഗിക്കുന്ന ആൾ മറ്റൊരു ഓ.എസ് ഉപയോഗികുമ്പോൾ , ആദ്യം ഇഷ്ടപെട്ടന്നു വരില്ല കാരണം പഴയ രീതിയിലുള്ള കീ അല്ലെങ്കിൽ മെനു ഇല്ലാത്തതു കൊണ്ട് ഈ കാരണമാകാം ചിലർ ഒരേ ബ്രാൻഡ് / ഓ. എസ് ഉള്ള മൊബൈൽ ഉപയോഗിക്കുന്നത് )
സ്മാർട്ട് ഫോണുകളിൽ നമുക്ക് ആവിശ്യമുള്ള അപ്പ്ളിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യാം (ഉദാ : ഫെസ് ബുക്ക് ,വാട്സ് അപ്പ് തുടങ്ങിയവ ). പക്ഷെ ഓരോ മൊബൈൽ ഓ .എസ് -യിലും അതിന്റെതായ അപ്ലിക്കേഷൻ മാത്രമേ ഇൻസ്റ്റോൾ ചെയ്യാൻ പറ്റു (ഞാൻ ഒരു ഓ. എസ് ഉണ്ടാക്കട്ടെ അപ്പോൾ കാണാം അതിൽ ഏതു അപ്ലിക്കേഷൻ -ഉം ഇൻസ്റ്റോൾ ചെയ്യാവുന്നത്, അല്ല പിന്നെ ).
2) ഡിസ്പ്ലേ
ഡിസ്പ്ലേ യുടെ ഏറ്റവും പ്രധാന ഘടകം അതിന്റെ പിക്സൽ ആണ് (ഒരു ഡിജിറ്റൽ ചിത്രത്തിന്റെ ഒരു ബിന്ദുവിനെ പിക്സൽ എന്നു വിളിക്കുന്നു. Picture Element എന്നതിന്റെ ചുരുക്ക രൂപമാണ് Pix-el. പിക്സലിനെ മെഗാ പിക്സൽ (Million of Pixels) എന്ന രീതിയിലാണ് കണക്കാക്കുന്നത്. സാധാരണ എത്ര ബിന്ദുക്കൾ കൊണ്ടാണ് ഒരു ചിത്രം രുപം കൊളളുന്നത് എന്നതനുസരിച്ചാണ് പിക്സൽ കണക്കാക്കുന്നത്. പിക്സലിന്റെ അളവ് പത്തുലക്ഷം ആകുമ്പോൾ അതിനെ മെഗ പിക്സൽ എന്നു പറയുന്നു. പിക്സലിന്റെ അളവിലെ വർദ്ധന ചിത്രത്തിന്റെ പ്രിന്റിങ് വ്യക്തത വർദ്ധിപ്പികുന്നു.)
Eg : 10 megapixel sensor with 3648 x 2736 pixels. (3648 x 2736 = 9.98 megapixels)
(DPI means Dots Per Inch , PPI Pixcel Per Inch)
വ്യതിസ്ഥ ഉള്ള പിക്ചർ പിക്സൽ
സ്ക്രീൻ സൈസ് 800 x 480 പിക്സെൽസ് , 720 x 1280 പിക്സെൽസ് തുടങ്ങിയവ .. ഓരോ സൈസ്നും- അതിനു സൈസ് അയ ഫോട്ടോ ,വീഡിയോ ആയാലേ വളരെ കറക്റ്റ് ആയി കാണുവാൻ സാധിക്കുകയുള്ളൂ .
(ഉദാ: ചില വെബ് പേജ് നിങ്ങളുടെ മൊബൈലിൽ മുഴുവനായി കാണാൻ കഴിയാത്തത് ) അപ്പോൾ കൂടിയ സ്ക്രീൻ സൈസ് സെലക്ട് ചെയ്യുക .
വിവിധ തരം ഡിസ്പ്ലേകൾ :- LCD ,TFT,IPS, OLED .OMLED,RETINA തുടങ്ങിയവ അതിന്റെ ടെകനോളജികൾ പിന്നീട് വ്യക്തമാക്കാം ..എന്നിരുന്നാലും ഏതു തരം ഡിസ്പ്ലേ ആണെന്ന് മനസിലാക്കുക
Gorilla Glass :- ഈ ടൈപ്പ് ഗ്ലാസ് ഉള്ള ഡിസ്പ്ലേ കൾ വളരെ പെട്ടന്ന് പൊട്ടില്ല എന്നാണ് .(എന്തായാലും കൂട്ടുകാരന്റെ മോട്ടോ ജി മൊബൈൽ ഗോറില്ല ഗ്ലാസ് ആയിരുന്നെങ്കിലും താഴെ വിണപ്പോൾ പൊട്ടി പോയി ) ഇവിടെ ക്ലിക്കുക ഗോറില്ല ഗ്ലാസ് ടെസ്റ്റിംഗ് കാണുവാൻ
പ്രൊസസർ
പ്രൊസസർ ആണ് മൊബൈലിന്റെ വർക്കിംഗ് സ്പീഡ് തീരുമാനിക്കുന്നത് (വെബ്സൈറ്റ് ബ്രൌസ് ചെയ്യുമ്പോൾ ഉള്ള സ്പീഡ് അല്ല ) . അതായതു ഒരു അപ്ലിക്കേഷൻ ഓപ്പണ്‍ ചെയ്യാൻ ചില ഫോണിൽ വളരെ പെട്ടന്നും ചിലതിൽ നമ്മൾ കുറച്ചു നേരം വെയിറ്റ് ചെയേണ്ടി വരുന്നു ...
ഒരു മൊബൈലിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് അതിന്റെ പ്രൊസസർ .
അത് കൊണ്ട് മൊബൈൽ സെലക്ട് ചെയ്യുമ്പോൾ വളരെ ഊന്നൽ ഇവിടെ കൊടുക്കണം (റാം മെമ്മറിയുടെ കാര്യത്തിലും )
പലതരം പ്രൊസസർ ഉപയോഗിച്ചിരിക്കുന്നു
റാം മെമ്മോറി ഈ മെമ്മറിയും മൊബൈൽ സ്പീഡ് തീരുമാനിക്കുന്നത് :
കൂടിയ റാം ഉള്ള മൊബൈൽ സെലക്ട് ചെയ്യുക . 512MB ,1GB ,1.GB etc.
ബാറ്ററി : ബാറ്ററി ബാക്ക് അപ് കൂടുതൽ കിട്ടണമെങ്കിൽ കൂടുതൽ ബാറ്ററി ആമ്പിർ ഉള്ള മൊബൈൽ സെലക്ട് ചെയ്യുക .. 1200mAh ,1500 mAh 2070 mAh.